എംടിഎന്‍എല്‍ ലയനത്തിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനോട് രാജ്യത്തെ ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ നല്ലൊരു വിഭാഗം അനുകൂല അഭിപ്രായം രേഖപ്പെടുത്തിയതായി വിവരം. ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ 57,000 പേരാണ് ഇതുവരെ വിആര്‍എസ് അംഗീകരിച്ച് വിരമിക്കാന്‍ തയ്യാറായിരിക്കുന്നത്.

എംടിഎന്‍എല്‍ ജീവനക്കാരുടെ എണ്ണം കൂടി ചേരുമ്പോള്‍ ഇത് ഏതാണ്ട് 60,000 ആകും. അതേസമയം ജീവനക്കാരുടെ എണ്ണം കുറയുന്നത് ദിനംപ്രതിയുള്ള പ്രവര്‍ത്തനത്തെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പ്രവര്‍ത്തന തടസ്സം ഉണ്ടാകുമോ എന്ന ആശങ്കയും കമ്പനിക്കുണ്ട്.