ബൊളീവിയ: പുരോഗമന സര്‍ക്കാരുകളെ ആക്രമിക്കുന്ന വലത് മാതൃകയുടെ തുടര്‍ച്ച: സിപിഐഎം

ന്യൂഡൽഹി: ബൊളീവിയയിൽ ഇവോ മൊറാലിസിനെ പുറത്താക്കിയതുവഴി നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ അട്ടിമറിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.

ഒക്ടോബർ 20ന്‌ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാതെ അമേരിക്കൻ പിന്തുണയുള്ള വലതുപക്ഷം വൻതോതിൽ അക്രമം അഴിച്ചുവിട്ടു. സായുധപൊലീസിൽ ഒരുവിഭാഗം പ്രതിഷേധക്കാർക്കാെപ്പം ചേർന്നു. സൈന്യവും ഇവരെ പിന്തുണച്ചതോടെ മൊറാലിസ്‌ രാജിവയ്‌ക്കാൻ നിർബന്ധിതനായി.

ബ്രസീൽ, ഇക്വഡോർ, വെനസ്വേല എന്നിവിടങ്ങളിൽ പുരോഗമന സർക്കാരുകൾക്കുനേരെ വലതുപക്ഷം മുമ്പ്‌ നടത്തിയ അട്ടിമറിശ്രമങ്ങളുടെ തുടർച്ചയായാണ്‌ ബൊളീവിയയിൽ സമാനനീക്കം നടന്നത്‌.

പ്രഥമ തദ്ദേശീയ വംശജനായ പ്രസിഡന്റായിരുന്ന മൊറാലിസിന്റെ ഭരണത്തിൽ ബൊളീവിയ ദാരിദ്ര്യനിർമാർജനത്തിലും പ്രകൃതിവിഭവങ്ങൾക്കുമേൽ രാജ്യത്തിന്റെ പരമാധികാരം ഉറപ്പിക്കുന്നതിലും വൻനേട്ടം കൈവരിച്ചു.

മൊറാലിസിനുനേരെയുള്ള അട്ടിമറിയെ പിബി ശക്തിയായി അപലപിച്ചു. മൊറാലിസിനും അദ്ദേഹം നേതൃത്വം നൽകുന്ന മൂവ്‌മെന്റ്‌ ഫോർ സോഷ്യലിസത്തിനും സിപിഐ എം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News