തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും പരസ്‌പര ബന്ധിതം; തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല: ഡോ. ജയതി ഘോഷ്

തൊഴിലില്ലായ്‌മയുടെ വർധനവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പരസ്‌പര ബന്ധിതമാണെന്ന് പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞ ഡോ. ജയതി ഘോഷ് പറഞ്ഞു. പൊതുചെലവ് വർധിപ്പിക്കാനോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല.

വലിയ കോർപ്പറേറ്റുകളിൽ നിന്നും നികുതി ഈടാക്കുന്നതിനു പകരം വമ്പൻ നികുതിയിളവുകൾ പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന്‌ ജയതി ഘോഷ് പറഞ്ഞു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ വിഷയത്തെ മുൻനിർത്തി സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ.

ഡൽഹിയിലെ ഐവാൻ- ഇ ഗാലിബ് ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ തൊഴിൽ അവകാശ കൺവൻഷനിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് കെ ഹേമലത, മുബൈ ടാറ്റാ ഇൻസ്റ്റിട്ട്യൂട്ട് അധ്യാപകനും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. ആർ രാമകുമാർ, കോൺടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസേർച്ചിലെ ഗവേഷകൻ സുബിൻ ഡെന്നിസ്, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ നേതാവ് ഡോ. വിക്രം സിംഗ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷക നിയതി സംഗ രാജു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തൊഴിലില്ലായ്മയുടെ നിജസ്ഥിതി വെളിപ്പെടുത്തുന്ന പുതിയ ഒരു രേഖ കൺവെൻഷനിൽ അവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി അഭോയ് മുഖർജി, പ്രീതി ശേഖർ എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 20 സംസ്ഥാനങ്ങളിൽനിന്നായി തെരഞ്ഞെടുത്ത അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News