അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്. കോടതി വിധിയില്‍ നിരവവധി പൊരുത്തക്കേടുകള്‍ ഉണ്ട്.

തുടര്‍ നിലപാടുകള്‍ ആലോചിക്കാന്‍ ദേശീയ അധ്യക്ഷന്‍ കാദര്‍ മൊയ്തീന്‍ അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കോടതി വിധി ചര്‍ച്ചചെയ്യാന്‍ പാണക്കാട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് നേതാക്കളുടെ പ്രതികരണം.