രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ നടന്ന 29-ാമത്‌ ബാച്ച്‌ എസ്‌ഐമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട്‌ സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ, പൊലീസ്‌ അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ എന്നിവരും സല്യൂട്ട്‌ സ്വീകരിച്ചു.

37 വനിതകളുൾപ്പെടെ 121 എസ്‌ഐമാരാണ്‌ പരിശീലനം പൂർത്തിയാക്കിയത്‌. മികച്ച രീതിയിൽ പരിശീലനം പൂർത്തിയാക്കിയ വി എ ആദർശ്‌, എസ്‌ എസ്‌ ദിപു, ആർ പി സുജിത്ത്‌, എസ്‌ ഗീതുമോൾ, എം പ്രദീപ്‌ എന്നിവർക്ക്‌ മുഖ്യമന്ത്രി സമ്മാനം നൽകി. മേയർ അജിത വിജയൻ പങ്കെടുത്തു.

പരിശീലനം പൂർത്തിയാക്കിയ 121 എസ്ഐ ട്രെയിനികളിൽ ഒരാൾ എംടെക് ബിരുദധാരിയും ഒരാൾ എംഫിൽ ബിരുദധാരിയുമാണ്. മൂന്നുപേർ എംബിഎക്കാരും 26 പേർ ബിരുദാനന്തര ബിരുദമുള്ളവരുമാണ്‌. ഒമ്പതുപേർ ബിടെക്കുകാരും പത്തുപേർ ബിഎഡ്‌ കാരും ഒരാൾ എൽഎൽബി-യുമാണ്‌.