ബെംഗളൂരു: നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തിയിരുന്ന ഏഴംഗ സംഘം പിടിയില്‍. 20 നും 22 നും ഇടയില്‍ പ്രായമുള്ള 7 യുവാക്കളെ രാത്രി പട്രോളിംങിനിറങ്ങിയ ബെഗംളൂരു പൊലീസിലെ ഉദ്യോഗസ്ഥനാണ് പിടികൂടിയത്.

പ്രേതങ്ങളെ പോലെ വസ്ത്രം ധരിച്ച് ആളൊഴിഞ്ഞ നിരത്തുകളിലെ യാത്രികരെ ഭയപ്പെടുത്തിയിരുന്ന സംഘമാണ് പിടിയിലായത്. ഷാന്‍ മാലിക്ക്, നവീദ്, സാജില്‍ മുഹമ്മദ്, മുഹമ്മദ് അക്വിബ്, സാക്കിബ്, സായിദ്, യൂസഫ് അഹമ്മദ് എന്നിവരാണ് പൊലീസ് പിടിയിലായത്.

യശ്വന്ത്പൂരിനടുത്ത് നിന്നും വെളുപ്പിന് രണ്ടരയോടെയാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. യുവാക്കള്‍ നിരത്തുകളില്‍ ഒളിച്ചിരുന്ന് വഴിയാത്രികരെ ഭയപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.