കൊച്ചി: ബിഎസ്എൻഎൽ കരാർ ജീവനക്കാരുടെ വേതന കുടിശിക ഉടൻ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു .
കുടിശിക നാലു ഗഡുക്കളായി നൽകണം. ആദ്യ ഗഡു ഡിസംബർ 2 ന് മുൻപു നൽകാനും കോടതി ഉത്തരവിട്ടു .

ബി എസ് എൻ എൽ കരാർ തൊഴിലാളികളുടെ യൂണിയനും മറ്റും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണ്
ജസ്റ്റീസ് എസ് .വി ഭട്ടിയുടെ ഉത്തരവ് .

തൊഴിലാളികൾക്ക് 6 മാസത്തിലധികമായി വേതനം ലഭിച്ചിട്ടില്ലന്ന് ഹർജിക്കാർ ചുണ്ടിക്കാട്ടി. കടുത്ത മനുഷ്യാവകാശ
ലംഘനമാണ് നടക്കുന്നതെന്നും കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്തെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കരാർ കമ്പനി വേതനം നൽകിയില്ലങ്കിൽ നിയമപ്രകാരം വേതനം നൽകാൻ ബി എസ് എൻ എല്ലിനു ബാധ്യത ഉണ്ടന്നും ഹർജിക്കാർ ബോധിപ്പിച്ചു .