കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ കെ.ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കും. ട്രേഡ് യൂണിയന്‍ സംസ്ഥാന നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച് കെ.ശ്രീകുമാര്‍ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ക‍ഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്.

മന്ത്രിയുടെ ബന്ധുവായത് നാല് വര്‍ഷം മുന്‍പാണെന്നും അതിനും എത്രയോ വര്‍ഷം മുന്‍പ് തന്നെ താന്‍ പൊതുപ്രവര്‍ത്തകനാണെന്നും കൈരളി ന്യൂസിനോട് കെ.ശ്രീകുമാര്‍ വ്യക്തമാക്കി .തന്‍റെ സുദീര്‍ഘമായ പൊതുപ്രവര്‍ത്തന പാരമ്പര്യം അംഗീകരിക്കാന്‍ ക‍ഴിയാത്ത രാഷ്ടീയ ശത്രുക്കളാണ് തനിക്ക് മന്ത്രി ബന്ധു എന്ന പരിവേഷം ചാര്‍ത്തിതരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

13 വയസില്‍ പാൽകുളങ്ങര NSS സ്കൂളിലെ SFI യൂണിറ്റ് സെക്രട്ടറി ആയി കെ ശ്രീകുമാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് KSYF പേട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്നു .അടിയന്തിരാവസ്ഥ ശേഷം ഈച്ചരവാര്യർ നയിച്ച ജാഥയിൽ പങ്കെടുത്തതിന് തിരുവനന്തപുരം പുത്തരി കണ്ടത്ത് വെച്ച് പോലീസിന്‍റെ ക്രൂരമായ ലാത്തിചാർജിന് വിധേയനായി. ഡിവൈഎഫ്ഐ നേതാവായിരിക്കെ 1983 ൽ KSEB യില്‍ കാഷ്യർ ആയി സർവ്വീസിൽ പ്രവേശിച്ചു. പൊബ്രേഷൻ പീരീഡിൽ സമരം ചെയ്തു എന്ന പേരിൽ നാല് മാസത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ടു .

രണ്ടര വർഷം കഴിഞ്ഞ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സര്‍വ്വീസില്‍ തിരികെ വേശിച്ചു.സര്‍വ്വീസിലിരിക്കെ ജോലിയിലെ വൈഭവം കണക്കിലെടുത്ത് ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചു. പത്ത് വര്‍ഷകാലം കെഎസ്ഇബി ഒാഫീസേ‍ഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ നടന്ന കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 1200 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചാക്ക വാര്‍ഡില്‍ നിന്ന് വിജയിച്ചു.

നിലിവില്‍ സിപിഐഎം ന്‍റെ വഞ്ചിയൂര്‍ ഏരിയാ കമ്മറ്റി അംഗമായ കെ.ശ്രീകുമാര്‍ നഗരസഭിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനാണ് . 45 വര്‍ഷത്തിലേറെ പൊതുപ്രവര്‍ത്തന പാരമ്പര്യമുളള താന്‍ കെട്ടിയിറങ്ങിയ ആള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നത് രാഷ്ട്രീയ ശത്രുക്കളാണെന്ന് കെ .ശീകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ നടപ്പിലാക്കിയ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് ലഭിച്ച അന്താരാഷ്ട്ര അവാര്‍ഡ് മലേഷ്യയിൽ പോയി അടുത്തിടെ ഏറ്റുവാങ്ങിയത് കെ.ശ്രീകുമാറാണ് . വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും എല്ലാവരേയും യോജിപ്പിച്ച് കൊണ്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

വീട്ടമ്മയായ അജിതയാണ് കെ.ശ്രീകുമാറിന്‍റെ ഭാര്യ . എല്‍ഡിഎഫിന് ഭൂരിപക്ഷം ഇല്ലാതെ തിരുവനന്തപുരം നഗരസഭയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാര്‍ട്ടി കെ.ശ്രീകുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News