തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ മല്‍സരിക്കും. ബിജെപി ജില്ലാ സെക്രട്ടറി എംആര്‍ ഗോപന്‍ , കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാര്‍ എന്നീവരും മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കും.

43 അംഗങ്ങള്‍ ഉളള എല്‍ഡിഎഫും, 35 അംഗങ്ങള്‍ ഉളള ബിജെപിയും, 21 അംഗങ്ങള്‍ ഉളള യുഡിഎഫും തമ്മിലാണ് മല്‍സരം. കൗണ്‍സിലറമാര്‍ക്ക് എല്ലാ പാര്‍ട്ടികളും വിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് വരണാധികാരി തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍റെ സാനിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് .