വിഖ്യാത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനാൽ തിങ്കളാഴ്ച പകൽ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡ്‌വൈസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കറെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഐസിയുവില്‍ പ്രവേശിച്ച ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 28ന് ആയിരുന്നു ലത മങ്കേഷ്‌കറിന്റെ 90-ാം പിറന്നാള്‍.