മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിക്ക് പിന്നാലെ ശിവസേനക്കും സർക്കാർ രോപപീകരിക്കാൻ കഴിയാഞ്ഞതോടെയാണ് രാഷ്ട്രപതി ഭരണം വരുമെന്ന് ഏറെക്കുറെ ഉറപ്പായത്. ശിവസേനക്ക് പിന്നാലെ എൻസിപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചു.എൻസിപിക്കും സർകാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തും.

മഹാരാഷ്ട്ര രാഷ്ട്രീയം ഏറെ നാടകീയതായിലൂടെയാണ് കടന്ന് പോകുന്നത്.എൻസിപി കോണ്ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന കണക്കൂക്കൂട്ടലുകൾക്കൊടുവിലാണ് ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ശിവസേന നേതാക്കൾ ഗവർണറെ കാണാൻ എത്തിയത്. എൻസിപി ശിവസേന സഖ്യത്തെ കോണ്ഗ്രസ് പുറത്ത് നിന്ന് പിന്തുണക്കുമെന്നായൊരുന്നു അഭ്യൂഹങ്ങളും.

എന്നൽ ശിവസേനയെ പിന്തുണക്കുന്ന കാര്യം തീരുമാണിച്ചില്ലെന്ന് കോണ്ഗ്രസ് വ്യക്തമാക്കിയതോടെ ശിവസേനയുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. എകെ ആന്റണി, കെസി വേണുഗോപാൽ, മല്ലികാർജുന ഗാർഗെ അടക്കമുള്ള നേതാക്കളുടെ എതിർപ്പിനെ തുടർന്നാണ് കോണ്ഗ്രസ് തീരുമാനം എടുക്കാഞ്ഞത്. അതേ സമയം ഭൂരിപക്ഷം തെളിയിക്കാൻ 2 ദിവസം കൂടി വേണമെന്ന ശിവസേനയുടെ അവശ്യം ഗവർണർ തള്ളി.

ഇതിന് പിന്നാലെയാണ് എൻസിപിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ 24 മണിക്കൂറാണ് ഗവർണർ എൻസിപിക്ക് നൽകിയിരിക്കുന്നത്. എന്നാൽ സഖ്യകക്ഷിയായ കോണ്ഗ്രസിനോട് ആലോചിക്കണമെന്നാണ് എൻസിപി അറിയിച്ചു

നാളെ എൻസിപി കോണ്ഗ്രസ് നേതാക്കൾ യോഗം ചേരും. എന്നാൽ എൻസിപി കോണ്ഗ്രസ് സഖ്യത്തിന് കൂടി സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും