വസീമും റിജോഷിന്റെ ഭാര്യ ലിജിയും അപകടനില തരണം ചെയ്തു

രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോഷ് വധക്കേസിലെ പ്രതി വസീമും റിജോഷിന്റെ ഭാര്യ ലിജിയും അപകടനില തരണം ചെയ്തു. മുംബൈയില്‍ ചികിത്സയിലാണ് ഇരുവരും. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജുവാനയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

റിജോഷിനെ കൊന്ന് കുഴിച്ചിട്ട ശേഷം പ്രതികള്‍ ‘ ഒളിവില്‍ പോകുകയായിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വസീമും റിജോഷിന്റെ ഭാര്യ ലിജിയും രണ്ടരവയസ്സുള്ള ജുവാനയുമായി മുംബൈ പന്‍വേലിലുള്ള ഹോട്ടലില്‍ മുറിയെടുത്തതായി വിവരം ലഭിച്ചത്. വെള്ളിയാഴ്ച ഇരുവരെയും വിഷം കഴിച്ച നിലയിലും ജുവാനയെ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News