കേരളത്തിലെ 8000 ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാവും

ബിഎസ്എന്‍എല്ലില്‍ നിന്ന് കേരളത്തില്‍ എണ്ണായിരം കരാര്‍ തൊഴിലാകള്‍ക്ക് ജോലി നഷ്ടമാവും. മാര്‍ച്ച് മാസം മുതലുള്ള ശമ്പള കുടിശ്ശിക പോലും കിട്ടുമെന്നുറപ്പില്ലാതെയാണ് ഇവര്‍ പടിയിറങ്ങുന്നത്. ഈ വര്‍ഷംമാത്രം 2000പേരെയാണ് ബി എസ് എന്‍ എല്‍ പിരിച്ചുവിട്ടത്
മുപ്പതുവര്‍ഷത്തോളം ചെറിയ വേതനത്തിന് പണിയെടുത്തവരാണ് പെരുവഴിയിലാവുന്നത്.

പത്തുമാസത്തോളമായി പത്തുപൈസപോലും ശമ്പളം കിട്ടിയിട്ടില്ല. സ്ഥിരം ജീവനക്കാര്‍ സ്വയം വിരമിക്കലിന് ഒരുങ്ങുമ്പോള്‍ ശമ്പള കുടിശ്ശികപോലും കിട്ടുമെന്ന് ഉറപ്പില്ലാതെയാണ് ഇവര്‍ പടിയിറങ്ങുന്നത്. ഇ പി എഫ്, ഇ എസ് ഐ പിടുത്തത്തിനുശേഷം 376 രൂപ ദിവസവേതനമുണ്ടായിരുന്നവരാണിവര്‍.

ഈ വര്‍ഷത്തില്‍മാത്രം 2000 കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ടുകഴിഞ്ഞു. റിലയന്‍ ജിയോയെ സഹായിക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ബി എസ് എന്‍ എല്ലിനെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ മോഹനന്‍ പറഞ്ഞു.
സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം.

മാസം മുഴുവന്‍ ജോലിയുണ്ടായിരുന്നവരോട് പതിനഞ്ചു ദിവസം വന്നാല്‍ മതിയെന്നും ഒമ്പതുമണിക്കൂര്‍ ഉണ്ടായിരുന്ന ജോലി മൂന്നുമണിക്കൂറാക്കിയും നോട്ടിസ് നല്‍കിക്കഴിഞ്ഞു. കണ്ണീരല്ലാതെ മറ്റൊന്നുമില്ലാതെയാണ് ഈ തൊഴിലാളികള്‍ ബി എസ് എന്‍ എല്ലിന്റെ പടിയിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News