കാറില്‍ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും നഗ്‌നതപ്രദര്‍ശിപ്പിച്ച മുന്‍ എംഎല്‍എയുടെ ഡ്രൈവറേയും കാറും നാട്ടുകാര്‍ പിടികൂടി അഞ്ചല്‍ പൊലീസില്‍ ഏല്‍പിച്ചു.

മുന്‍ എംഎല്‍എ പുനലൂര്‍ മധുവിന്റ ഡ്രൈവറായ മണിയാര്‍ സ്വദേശിയായ വിഷ്ണുപ്രസാദിനെയാണ് നാട്ടുകാര്‍ പികൂടി പൊലീസില്‍ ഏല്പിച്ചത്.

അഞ്ചല്‍ ചന്തമുക്കിന് സമീപത്തെ ബി.വി.യു.പി സ്‌കൂളിന്, മുന്‍വശത്തായിരിന്നു സംഭവം. വിഷ്ണുപ്രസാദ് ഇതിന് മുമ്പും സമാന രീതിയില്‍ നാട്ടുകാര്‍പിടികൂടി താക്കീത് നല്‍കി വിട്ടയച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നഗ്‌നത കാട്ടിയെന്ന് ഒരു കുട്ടിയും രക്ഷാകര്‍ത്താവും പൊലീസില്‍ വിഷ്ണുപ്രസാദിനെതിരെ മൊഴി നല്കിട്ടുണ്ട്. എന്നാല്‍ മുന്‍ എംഎല്‍എ പുനലൂര്‍ മധു അഞ്ചല്‍ പൊലീസ്റ്റേഷനില്‍ നേരിട്ടെത്തി വിഷ്ണു പ്രസാദിന് വേണ്ടി വാദിച്ചു.

വിഷ്ണുവിനെതിരെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.