മലപ്പുറം കോട്ടക്കലില്‍ പ്രണയിച്ചതിന് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു.  ഉമ്മയുടെ സാന്നിധ്യത്തില്‍ അപമാനിക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുപറമ്പ് പൊട്ടിയില്‍ ഷാഹിര്‍ (22) ആണ് ആത്മഹത്യ ചെയ്തത്.

കണ്ടാലറിയാവുന്ന 15പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാഹിറിനെയും സഹോദരനെയും ഉമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതിയുമുണ്ട്.