മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യക്ക് ശ്രമിച്ചു.

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുപറമ്പ് പൊട്ടിയില്‍ ഷാഹിര്‍ (22) ആണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതിന്റെ വിഷമത്തില്‍ ആത്മഹ്യ ചെയ്തത്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാഹിറിനെയും സഹോദരനെയും ഉമ്മയുടെ മുന്നിലിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതായി പരാതി.