വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അഭിഭാഷകന്‍ സി പി ഉദയഭാനു മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊച്ചിയിലെ ഓഫീസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരിട്ടെത്തി വക്കാലത്ത് നല്‍കുകയായിരുന്നു.

പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.