കവളപ്പാറയിൽ എട്ട് അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ

കവളപ്പാറയിൽ എട്ട് അനധികൃത ക്വാറികൾ പ്രവർത്തിച്ചിരുന്നുവെന്ന് മന്ത്രി ഇ.പി. ജയരാജൻ നിയമസഭയിൽ. അവിടെ 20 കിലോമീറ്റർ ചുറ്റളവിൽ ക്വാറിക്ക് ലൈസൻസ് നൽകിയിരുന്നില്ല. പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 147 ക്വാറികൾക്കാണ് അനുമതി നൽകിയത്.
പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി ലോല മേഖലകളുടെ ഒരു കിലോ മീറ്റർ വരെ ഖനനത്തിനു യോജിച്ചതല്ലെന്ന റിപ്പോർട്ട് കേന്ദ്രത്തിനു നൽകി. അന്തിമ തീരുമാനം എടുക്കേണ്ടത് പരിസ്ഥിതി മന്ത്രാലയമാണെന്നും മന്ത്രി വ്യക്തമാക്കി
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here