ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ; ഭാര്യയെ കുത്തിക്കൊന്ന ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കള്‍

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയ കാരണം ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കഴിഞ്ഞ ജൂലൈയില്‍ വിവാഹിതരായ ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്നും ഹൃത്വിക് റോഷന്‍ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതില്‍ അസൂയാലുവായിരുന്ന ഇയാള്‍ ടി.വി ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.

വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാള്‍ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നതിനാല്‍ ആഗസ്റ്റില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടര്‍ന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു.

ഹൃത്വിക് റോഷനോടുള്ള ആരാധനയിലെ അസൂയയാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. അതേസമയം ഭാര്യയെ മര്‍ദിച്ചതിന് ഇയാള്‍ തുടര്‍ച്ചയായി മര്‍ദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുകളോട് ഡോണെ പറഞ്ഞിരുന്നു.

താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്‌ലാറ്റിന്റെ താക്കോല്‍ പൂച്ചട്ടിയ്ക്കടിയില്‍ വച്ചിട്ടുണ്ടെന്നും ഇയാള്‍ ഭാര്യയുടെ സഹോദരിക്ക് ഫോണില്‍ സന്ദേശമയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയുടെ മൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News