മാമാങ്കം ഷൂട്ടിങ്ങ് ഓര്‍മ്മകള്‍ കൈരളി ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ച് അനു സിത്താര

യുവനായികമാരിൽ ശ്രദ്ധേയയായ അനു സിത്താര ‘മാമാങ്കം’ ചിത്രത്തിന്റെ വിശേഷങ്ങൾ കൈരളി ന്യൂസ് ഓൺലൈനുമായി പങ്കുവച്ചപ്പോൾ.

മാമാങ്കത്തിലെ കഥാപാത്രത്തെക്കുറിച്ച്?

മാമാങ്കത്തില്‍ ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാണിക്യം എന്നാണ്. ഉണ്ണിയേട്ടന്‍ അവതരിപ്പിക്കുന്ന ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക് അതില്‍.ചിത്രത്തില്‍ ഉണ്ണിയേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചാവേര്‍ ആയി പോകുന്ന വ്യക്തിയാണ്. പഴയകാലത്ത് ചാവേറായി പടയ്ക്ക് പോകുന്ന ആളുകളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കും എന്നതാണ് എന്റെ കഥാപാത്രത്തിലൂടെ ചിത്രത്തില്‍ വ്യക്തമാക്കുന്നത്. ചാവേറായി ഭര്‍ത്താക്കന്‍മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാന്‍ പാടില്ല എന്നാണ് .

അത്തരത്തില്‍ ഭര്‍ത്താവിനെ യാത്രയാക്കേണ്ടി വരുന്നൊരു കഥാപാത്രമാണ്. കുറച്ചേ ഉള്ളു ചിത്രത്തില്‍ എന്റെ കഥാപാത്രം. പക്ഷേ എന്നെ സംബന്ധിച്ചെടുത്തോളം ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ സിനിമയുടെ ഭാഗമാവുക എന്നത് തന്നെയായിരുന്നു.

മാത്രമല്ല മമ്മൂക്കയുടെ മൂവി മലയാള സിനിമയിലെ തന്നെ ഏറ്റവും ബഡ്ജറ്റ് കൂടിയ മൂവി പിന്നെ മലയാള സിനിമയില്‍ ചരിത്ര സിനിമകള്‍ അധികം സംഭവിക്കാറുമില്ല അപ്പോള്‍ ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്.

ചരിത്രവും മിത്തും കലര്‍ന്ന മാമാങ്കത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍?

തയ്യാറെടുപ്പുകള്‍ ഒന്നും നടത്തിയിട്ടില്ല പക്ഷേ മാമാങ്കം എന്നത് എന്താണെന്ന് അറഞ്ഞ് വച്ചിരുന്നു. സ്‌ക്കൂളില്‍ പഠിച്ചതിനെക്കുറിച്ച് നേരിയ ഓര്‍മ്മയെ ഉണ്ടായിരുന്നുള്ളു അല്ലാതെ അതിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു.സിനിമ തുടങ്ങുന്നതിന് മുന്‍പേ ഇന്റര്‍നെറ്റിലും മറ്റുമായി സെര്‍ച്ച് ചെയ്ത് പഠിച്ചിരുന്നു.

മാമാങ്കത്തിലെ വസ്ത്രധാരണ രീതിയെക്കുറിച്ച് നേരത്തെ ആശങ്കപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു എന്തായിരുന്നു അത്തരത്തില്‍ ഒരു ആശങ്കരൂപപ്പെടാന്‍ ഉണ്ടായ കാരണം ?

ആശങ്കയല്ല അത് ഞാന്‍ ആദ്യമേ അന്വേഷിച്ചു എന്നേ ഉള്ളു . പഴയ മാമാങ്ക കാലത്ത് സ്ത്രീകള്‍ ധരിച്ചിരുന്നത് കച്ചയായിരുന്നല്ലേ അത് ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ചോദിച്ചതായിരുന്നു അപ്പോള്‍ അത് ക്ലീയര്‍ ചെയ്ത് തരുകയും ചെയ്തു അപ്പോള്‍. അതു കൊണ്ട് ടെന്‍ഷന്‍ ഇല്ലായിരുന്നു.

കഥ കേട്ടിട്ടും ചെയ്യാന്‍ പറ്റാതെ പോയ എന്നാല്‍ ഇപ്പോഴും ചെയ്യണം എന്നാഗ്രഹിക്കുന്ന വേഷം കഥ കേട്ടിട്ടും ഇഷ്ട്ടപ്പെട്ടിട്ടും ചെയ്യാന്‍ പറ്റാതെ പോയൊരു വേഷം?

അങ്ങനെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് ഏതാണ് സിനിമ എന്ന് ഞാന്‍ പറയുന്നില്ല. ആ സിനിമയുടെ കഥ എനിക്ക് ഇഷ്ട്ടമായിരുന്നു എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് മാറി പോവുകയായിരുന്നു.

പക്ഷേ എനിക്കത് ചെയ്യാന്‍ ആഗ്രഹമുള്ള ക്യാരക്ട്ടര്‍ ഒന്നും ആയിരുന്നില്ല എന്നതാണ് സത്യം. ഡ്രീം റോള്‍ എന്നെക്കെ ചോദിച്ചു കഴിഞ്ഞാല്‍ ഒരു ഡാന്‍സര്‍ ആയിചെയ്യണമെന്ന് ആഗ്രഹമുണ്ട് രാമന്റെ ഏദന്‍ തോട്ടത്തിലാണ് ഏകദേശം അത് സാധിച്ചത്. ഇപ്പോള്‍ ഉള്ള ആഗ്രഹം എന്താണെന്ന് വച്ചാല്‍ നമ്മുടെ പഴയ കാല സിനിമകളിലെ നായികമാര്‍ അവതരിപ്പിച്ചതു പോലെ ഉള്ള കഥാപാത്രങ്ങളെ ചെയ്യാന്‍ കഴിയണം എന്നതാണ്.

ശോഭന ചേച്ചിയുംഉര്‍വ്വശി ചേച്ചിയും ഒക്കെ ചെയ്യിത പോലുള്ള കഥാപാത്രങ്ങളെ. അവരൊക്കെ അവതരിപ്പിച്ച കഥാപാത്രങ്ങളെ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്നവയാണ് അത്ര മാത്രം പ്രേക്ഷകര്‍ക്ക് അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്.

പ്രണയിച്ച് വിവാഹിതയായ ഒരാളാണ്; പ്രണയകാലഘട്ടത്തിലെ മറക്കാനാവാത്ത ഒരോര്‍മ്മ? കൂടാതെ പ്രണയിക്കുന്നവരോട് പറയുവാന്‍ ഉള്ളത്?

പ്രണയിക്കുന്നവരോട് എനിക്ക് കൂടുതലായി ഒന്നും പറയാന്‍ ഇല്ല .പ്രണയിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി തന്നെ പ്രണയിക്കുക എന്നതാണ്.പിന്നെ ഞാനും വിഷ്ണുവേട്ടനും പ്രണയിച്ചു നടക്കുന്ന സമയത്തെ മറക്കാന്‍ പറ്റാത്ത ഒരോര്‍മ്മ എന്ന് വച്ചാല്‍ ഫോണ്‍ ഉണ്ടായിരുന്ന കാലമായിട്ടും ഞങ്ങള്‍ സംസാരിച്ചിരുന്നതും കാര്യ ങ്ങള്‍ പറഞ്ഞിരുന്നതും കത്തുകളിലൂടെയായിരുന്നു.

ഞാന്‍ കത്തുകള്‍ എഴുതി കൊടുക്കാറുമുണ്ടായിരുന്നു .കത്തുകളിലൂടെ പ്രണയ സംസാരങ്ങള്‍ നടക്കുവാന്‍കാരണം എനിക്ക് അന്ന് ഫോണ്‍ ഇല്ലായിരുന്നത് കൊണ്ടാണ്. അന്ന് കൈമാറിയിരുന്ന കത്തുകള്‍ ഒക്കെയും സൂക്ഷിച്ച് വച്ചിട്ടുമുണ്ട് അതാണ് പ്രണയകാലത്തെ വലിയ ഓര്‍മ്മകളില്‍ ഒന്ന്.

മാമാങ്കം ഷൂട്ടിങ്ങ് ഓര്‍മ്മകള്‍ ?

മാമാങ്കം ഷൂട്ടിങ്ങ് ഓര്‍മ്മകള്‍ എന്ന് പറയുമ്പോള്‍ അതിന്റെ ലൊക്കേഷന്‍ വലിയൊരു അത്ഭുതമായിരുന്നു. പഴയ കാലഘട്ടം അതെ പോലെ സെറ്റിട്ടിട്ട് ഉള്ള അവിടെ നിന്ന് അഭിനയിക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ എത്തിയ ഫീല്‍ ആയിരുന്നു. പഴയ വീടും പഴയ കാലഘട്ടത്തില്‍ ഉള്ള വേഷധാരികളും ഒക്കെയാണ് അത്തരത്തില്‍ ഉള്ള ഫീല്‍ അനുഭപ്പെടുത്തിയത്. ആളുകള്‍ മാമാങ്കത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിന്റെ സെറ്റിനെക്കുറിച്ചെക്കെയാണ് ചോദിക്കുന്നത്. അത് വലിയൊരു ഓര്‍മ്മയാണ്.അതു പോലെ മമ്മൂക്കാനെ ആ വേഷത്തില്‍ കണ്ടപ്പോള്‍ ഒരു ചരിത്ര പുരുഷനെ കണ്ട ഫീല്‍ ആയിരുന്നു.മാമാങ്കം മൊത്തത്തില്‍ നല്ലൊരു സിനിമയായിരിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.

മാമാങ്കത്തിന് ശേഷം വരാനിരിക്കുന്ന സിനിമകള്‍?

മാമാങ്കത്തിന് ശേഷം വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് എനിക്ക് പറയാന്‍ കഴിയില്ല ഒഫീഷ്യലി അനൗണ്‍സ് ചെയിതിട്ടില്ല അതാണ് കാരണം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News