മഹാരാഷ്ട്ര; പന്ത് കോണ്‍ഗ്രസ് കളത്തില്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി പരാജയം സമ്മതിച്ചതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യറി ശിവസേനയെ ക്ഷണിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാവകാശം വേണമെന്നും മൂന്നു ദിവസം കൂടി നല്‍കുവാന്‍ പരിഗണിക്കണമെന്നും കാണിച്ചു ശിവസേന നല്‍കിയ അപേക്ഷ ഗവര്‍ണര്‍ നിരസിച്ചു.

ഇതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ എന്‍സിപിയെ ക്ഷണിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിലെ സഖ്യ കക്ഷികളായ കോണ്‍ഗ്രസ്സിനും എന്‍ സി പിക്കും സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള ഭൂരിപക്ഷമില്ലെന്നതാണ് കാര്യങ്ങള്‍ അനശ്ചിതത്തിലാക്കിയിരിക്കുന്നത്.

ഇതേ സമയം കാവല്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്രയിലെ പ്രമുഖ ബിജെപി നേതാക്കളും അടിയന്തിര യോഗം ചേര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി.

സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി (105 അംഗങ്ങള്‍) പുറത്തായ സാഹചര്യത്തിലാണ് 56 എം എല്‍ മാരുള്ള ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുന്നത്. എന്നാല്‍ സമയപരിധിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഗവര്‍ണര്‍ 54 പേരുടെ അംഗ ബലമുള്ള എന്‍ സി പിയെ ക്ഷണിക്കുകയായിരുന്നു. 44 എം എല്‍ എ മാരാണ് കോണ്‍ഗ്രസിന് സ്വന്തം.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്താനുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തിന് 44 എം.എല്‍.എമാരില്‍ 35 പേരുടെയും പിന്തുണയുണ്ടെന്നാണ് നിഗമനം. ഭൂരിപക്ഷം തെളിയിക്കാന്‍ എന്‍ സി പിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ പന്ത് കോണ്‍ഗ്രസ്സ് കളത്തിലാണിപ്പോള്‍.

ഇനിയൊരു തിരഞ്ഞെടുപ്പ് നേരിടുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ക്ഷീണം സംഭവിക്കുക ശിവസേനക്കായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഒറ്റക്ക് നിന്നാല്‍ ബി ജെ പിക്കും വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയില്ലെന്ന വാവും നില നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇനി ജനങ്ങള്‍ ആരോടൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലുകളാണ് മഹാരാഷ്ട്രയിലെ അടച്ചിട്ട മുറികളിലെ സജീവ ചര്‍ച്ച. കളി കൈവിട്ടു പോയ ആശങ്കയില്‍ പരിഹാരം കാണുവാനുള്ള തത്രപ്പാടിലാണ് ശിവസേനയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News