അയ്യപ്പൻ വിളക്കും നബിദിനാഘോഷവും മാറ്റി വെച്ചു, റഷീദലിക്കായി; മുതുതല മോഡൽ, ഇത് കേരളം

വർഷങ്ങളായി കൊപ്പം എസ് പി കോളനിയിൽ അയ്യപ്പൻ വിളക്ക് നടത്തി വരാറുണ്ട്. ഇത്തവണ അയ്യപ്പൻ വിളക്ക് മാറ്റി വെച്ചു. മുതുതല മഹല്ല് കമ്മറ്റി നബിദിനാഘോഷവും, എല്ലാം റഷീദലിക്ക് വേണ്ടി.

പാലക്കാട് ജില്ലയിലെ പട്ടാമ്പി മുതുതല പാതൃകുഴിയിലെ ഓട്ടോ ഡ്രൈവറായ റഷീദലി കരൾ രോഗബാധിനായി ചികിത്സ തേടുകയാണ്. കരൾ മാറ്റി വെക്കാനായി 30 ലക്ഷം രൂപ ചിലവ് വരും. എത്രയും വേഗത്തിൽ കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ ധന സഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. അയ്യപ്പൻ വിളക്കിനായി സ്വരൂപിച്ച തുക ക്ഷേത്രം കമ്മറ്റിയും നബിദിനാഘോഷത്തിനായി കരുതി വെച്ച തുക മഹല്ല് കമ്മറ്റിയും റഷീദലിയുടെ ചികിത്സക്കായി കൈമാറുകയാണ്.

വയോധികയായ ഉമ്മയും ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളും അടങ്ങിയതാണ് റഷീദലിയുടെ കുടുംബം. ഓട്ടോറിക്ഷ ഓടിച്ച് ലഭിക്കുന്ന തുച്ചമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.

ഇപ്പോൾ ചികിത്സക്കായി ആകെ ഉണ്ടായിരുന്ന ഓട്ടോറിക്ഷയും വിൽപ്പന നടത്തി കഴിഞ്ഞു. തുടർ ചികിത്സയും കുടുംബ ജീവിതവും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിയത്.

മാനവികതയുടെ വലിയ സന്ദേശവുമായാണ് മുതുതല നിവാസികൾ റഷീദലിക്കായി കൈകോർക്കുന്നത്. പ്രവാസികൾ, കുടുംബശ്രീ, ഓട്ടോ തൊഴിലാളികൾ, ക്ലബുകൾ, സ്കൂളുകൾ അങ്ങനെ സുമനസ്സുകൾ…

നാട്ടുകാരുടെ നേതൃത്വത്തിൽ മുതുതല പാതൃകുഴിയിൽ റഷീദലി ചികിത്സാ ധനസമാഹരണ സമിതി ‘ രൂപീകരിച്ചിട്ടുണ്ട്. റഷീദലിയെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാനായി സുമനസ്സുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതുതല ബ്രാഞ്ചിൽ ആരംഭിച്ച അക്കൗണ്ടിലൂടെ സഹായമെത്തിക്കാം

അക്കൗണ്ട് വിവരങ്ങൾ..

SBI MUTHUTHALA
Account No :- 38885710976
IFSC :- SBIN0008788

പി ഷൺമുഖൻ (ചെയർമാൻ – 9447837512).

സെയ്ത് ശിഹാബുദ്ദീൻ തങ്ങൾ (കൺവീനർ – 9846315697)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News