തിരുവനന്തപുരം മേയര്‍ തെരഞ്ഞെടുപ്പ്; ആദ്യ റൗണ്ട് വോട്ടെണല്‍ പൂര്‍ത്തിയായി; യുഡിഎഫ് സ്ഥാനാര്‍ത്ഥി പുറത്ത്

തിരുവനന്തപുരം: മേയര്‍ തെരഞ്ഞെടുപ്പ് ആദ്യ റൗണ്ട് വോട്ടെണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി അനില്‍കുമാര്‍ പുറത്തായി.

42 വോട്ടുകള്‍ നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ശ്രീകുമാര്‍, 34 വോട്ടുകള്‍ നേടിയ ബിജെപി സ്ഥാനാര്‍ത്ഥി എം.ആര്‍ ഗോപന്‍ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് കൗണ്‍സിലറായ ഓമന, ബിജെപി കൗണ്‍സിലറായ ജ്യോതി സതീശന്‍സ സ്വതന്ത്ര അംഗം ലതാകുമാരി എന്നിവരുടെ വോട്ടുകള്‍ അസാധുവായി. രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫ്-ബിജെപി മേയര്‍ സ്ഥനാര്‍ത്ഥികള്‍ നേരിട്ടാണ് ഏറ്റുമുട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News