ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി മോഷണം. പാറ ചന്ത ആഞ്ഞലി മൂട്ടില്‍ ചെറിയാന്‍, ഭാര്യ ലില്ലി എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകവുമായ് ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇന്ന് പുലര്‍ച്ചയോടെ അയല്‍വാസികളാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്.75 വയസ്സുള്ള ചെറിയാനും ഭാര്യ ലില്ലിയും തനിച്ചായിരുന്നു. പാറ ചന്തയിലെ ആഞ്ഞിലിമൂട്ടില്‍ താമസ്സം രണ്ട് മക്കളും വിദേശത്താണ്.

കഴിഞ്ഞ ദിവസം മുതല്‍ ഇരുവരെയും പുറത്തു കാണാഞ്ഞതിനെ തുടര്‍ന്നു ഇന്നു രാവിലെ ചെറിയാന്റ വീട്ടില്‍ അയല്‍വാസികള്‍ എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ലില്ലിയുടെ മൃതദേഹം അടുക്കളയിലും ചെറിയാന്റെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടത്.

ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗാള്‍ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് മോഷണമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

വീട്ടുജോലി ചെയ്ത ബംഗാള്‍ സ്വദേശികളുടെ രണ്ട് സുഹൃത്തുക്കള്‍ പോലീസ് കസ്റ്റഡിയിലാണ് കൊലപാതകത്തിന് ഉപയോഗിച്ച മണ്‍വെട്ടിയും, പിക്കാസും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.പ്രതികള്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്.ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.