കിഫ്ബിയുടെ വരവുചെലവു കണക്കുകൾ സി.ആൻഡ് എ ജി ഓഡിറ്റിന് വിധേയമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ സി.എ.ജിക്ക് അധികാരമുണ്ടന്ന് കാട്ടി കിഫ്ബി സ്.എ.ജിയുടെ കത്തിന് വിശദമായ മറുപടി നൽകിയിട്ടുണ്ടെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതെവിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസ് സഭ പരിഗണിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.

കിഫ്ബിൽ സി ആൻഡ് എജി ഓഡിറ്റ് അനുവദിക്കുന്നില്ല എന്നാരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ചോദ്യത്തരവേളയിലും നിരവധി തവണ സഭയിൽ ചർച്ച ചെയ്തതുമായ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

കിഫ്ബിയിൽ CAG ഓഡിറ്റിന് തടസ്സമില്ലെന്ന് ചോദ്യോത്തര വേളയിൽ ധനമന്ത്രി തോമസ് ഐസക് വ്യക്താക്കിയിരുന്നു. ഓഡിറ്റ് നിയമം പതിനാലാം വകുപ്പ് പ്രകാരം എല്ലാത്തരം പരിശോധനകൾക്കും സി.എ ജിക്ക് അധികാരമുണ്ട്. എന്നാൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് CAG യെ ഏൽപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു

കിഫ്ബിയുടെ വരവുചെലവു കണക്കുകൾ സി.ആൻഡ് എ ജി ഓഡിറ്റിന് വിധേയമാണ്. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ സി.എ.ജിക്ക് അധികാരമുണ്ടന്ന് കാട്ടി കിഫ്ബി സ്.എ.ജിയുടെ കത്തിന് വിശദമായ മറുപടി നൽകിയിട്ടുണ്ട്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്.

ചോദ്യോത്തരവും അടിയന്തരപ്രമേയവും രണ്ടും രണ്ടാണെന്നും തങ്ങളുടെ അവകാശം സ്പീക്കർ നിഷേധിക്കരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

സ്പീക്കർ മറ്റ് സഭാനടിപടികളിലെയ്ക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുകളിൽ വരെ കയറി പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തെയ്ക്ക് പിരിഞ്ഞു.