കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിനിടെ കൊല്ലപ്പെട്ട മധു ഈച്ചരത്ത് വധക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു.

ചാവക്കാട് മങ്ങാട്ടു വീട്ടില്‍ ഷിനോജ്, അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍, അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അയ്യന്തോള്‍ പുത്തന്വീട്ടില്‍ സുരേഷ് എന്നിവരുടെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ ഹരിപ്രസാദ്, എന്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്.

അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേം എന്ന പ്രേംജി കൊള്ളന്നൂര്‍, അടാട്ട് പ്ലാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ , അടാട്ട് മഞ്ഞക്കാട്ടില്‍ വീട്ടില്‍ സനൂപ് (26) എന്നിവരെ വെറുതെ വിട്ടു.

അഹിസയുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത പഴയഒരു പാര്‍ട്ടിയുടെ യുവജന സംഘടന ഗ്രൂപ്പ് വഴക്കിനിടെനടത്തിയ കൊലപാതകം സാധാരണ കൊലപാതകമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പൊലിസിന് വേണ്ടി സീനിയര്‍ ഗവ. പ്ലീഡര്‍ അലക്സ് എം തോമ്പ്ര ഹാജരായി.

ഭാര്യയുമൊന്നിച്ച് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റായിരുന്ന മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയത്.

തുടര്‍ന്ന് എതിര്‍ചേരിയിലെ കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനര്‍ ലാല്‍ജി കൊള്ളന്നൂരിനെയും ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നു.