കൂടത്തായി കൊലപാതക പരമ്പരയില്‍, ടോം തോമസ് വധക്കേസിൽ മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനിൽകുമാർ കോഴിക്കോട് ജയിലിൽ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനായി താമരശ്ശേരി കോടതിയില്‍ പോലീസ് നാളെ അപേക്ഷ നല്‍കും.

തെളിവെടുപ്പിനായി 10 ദിവസത്തെ കസ്റ്റഡി വേണമെന്ന ആവശ്യമാണ് പോലീസ് മുന്നോട്ട് വെക്കുക. ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ഒന്നരവയസുകാരിയായ മകള്‍ ആല്‍ഫൈന്റെ മരണത്തില്‍ തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലുള്ള എം.എസ്.മാത്യുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.