മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് അദ്ധ്യാപകന്റെ മാനസ്സിക പീഡനം മൂലമാണെന്ന് ആത്മഹത്യാകുറിപ്പ്. ഫാത്തിമയുടെ രക്ഷിതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

കഴിഞ്ഞ 9 തിനാണ് ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ ആത്മഹത്യാ കുറിപ്പ് സ്‌ക്രീന്‍ സേവറില്‍ രേഖപ്പെടുത്തിയത്. തന്റെ മരണത്തിനു കാരണം സുദര്‍ശന്‍ പത്മനാഭനാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

കൊല്ലം മേയര്‍റും കുടുമ്പ സുഹൃത്ത് ഷൈനൂം ഫാത്തിമയുടെ സഹോദരി ഐഷാ ലെത്തീഫും ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനില്‍ പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടിക്കായി എത്തിയപ്പോഴാണ് ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെടുന്നതും ഫോണില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുന്നതും.

തമിഴ്‌നാട് പോലീസിന്റെ പക്കലുള്ള ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിക്കപ്പെടുമൊ എന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍.

ഫാത്തിമ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.

കേരള സംസ്ഥാനത്തിന്റെ ആശങ്ക തമിഴ്‌നാട് സര്‍ക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ജാതി വിവേചനവും തന്റെ മകളെ മാനസ്സിക സമ്മര്‍ദത്തിലാക്കിയെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ് ഫാത്തിമാ ജീവനൊടുക്കിയതെന്ന തമിഴ്‌നാട് പോലീസിന്റെ വാര്‍ത്താകുറിപ്പില്‍ ദുരൂഹതയുണ്ട്. ആദ്യ സെമസ്റ്റര്‍ പരീക്ഷ ഡിസംബറില്‍ നടക്കാനിരിക്കെയാണ് തമിഴ്‌നാട് പോലീസ് തെറ്റിദ്ധരിപ്പിച്ചത്.

ലോജിക്ക് സബ്ജക്ടില്‍ നടന്ന ക്ലാസ് പരീക്ഷയില്‍ 20 തില്‍ 13 മാര്‍ക്ക് വാങ്ങിയ ഫാത്തിമ ടോപ്പറായി 11 മാര്‍ക്കാണ് രണ്ടാം സ്ഥാനം. 18 മാര്‍ക്കിനുള്ള ഉത്തരം എഴുതിയത് ചൂണ്ടികാട്ടി ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നു.