
1.അയേണ്‍ മൗണ്ടന്‍
ലോകത്തിലെ അപൂര്‍വ ഇനം നിധികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് അയേണ്‍ മൗണ്ടന്‍. ലോകത്തിന്റെ ഔദ്യോഗിക ആര്‍ക്കൈവ് എന്നും ഇത് അറിയപ്പെടും. 8 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. 500 കമ്പനികളുടെ ഡാറ്റാബേസ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ബാങ്കുകളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.
ലോകപ്രശസ്തമായ 70ലക്ഷം ഫോട്ടോകളുടെ യഥാര്‍ഥഥ നെഗറ്റീവ്സും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. അപൂര്‍വ ശേഖരങ്ങള്‍ ആണവ ആക്രമണങ്ങളില്‍ നിന്നും തീവ്രവാദി ആക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുകയാണ് ഈ ആര്‍ക്കൈവിന്റെ ലക്ഷ്യം. ഈ ആര്‍ക്കൈവ് സ്ഥിതി ചെയ്യുന്നത് ഒരു മലയുടെ അടിഭാഗത്താണ് . അതുകൊണ്ട് തന്നെയാണ് ഇതിന് അയേണ്‍ മൗണ്ടന്‍ എന്ന പേരുവന്നതും. ഭൂനിരപ്പില്‍ നിന്നും 500 ഏക്കര്‍ താഴെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2700 തൊഴിലാളികളാണ് ഇവിടെയുള്ളത്. 5000ത്തോളം വര്‍ഷം അപൂര്‍വ ശേഖരങ്ങള്‍ സംരക്ഷിക്കാന്‍ ഈ ആര്‍ക്കൈവിനു സാധിക്കും.
2.എഡിഎക്സ് ഫ്‌ളോറന്‍സ് ജയില്‍
ഭൂമിയിലെ നരകം എന്നു തന്നെ ഈ ജയിലിനെ വിശേഷിപ്പിക്കാം. കാമറക്കണ്ണുകള്‍ക്ക് ഇതുവരെ ഈ ജയിലിന്റെ അകത്തളം കാണാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളെ പാര്‍പ്പിക്കാനാണ് ഈ ജയില്‍ നിര്‍മിച്ചിരിക്കുന്നത്.
20 വര്‍ഷത്തെ ജയിലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ഏഴ് കുറ്റവാളികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ജയിലിന്റെ അകത്ത് ഒരു ഷവര്‍, ടോയ്ലറ്റ്, ഡെസ്‌ക്, സ്റ്റൂള്‍, കോണ്‍ക്രീറ്റ് ബെഡ്, നാല് ഇഞ്ച് വലുപ്പത്തിലുള്ള ജനല്‍ എന്നിവയാണ് ഉള്ളത്. മനുഷ്യ സാന്നിധ്യം പൂര്‍ണമായും ഈ ജയിലില്‍ നിരോധിച്ചിരിക്കുന്നു.
3. സികാഡ 3301
രഹസ്യ ഇന്റര്‍നെറ്റ് സംഘടന-ഇന്റര്‍നെറ്റിലെ പരിഹാരിക്കാനാകാത്ത 5 നിഗൂഢതകളില്‍ ഒന്നാണ് ഈ സംഘടന. ഇതുവരെ ഒരു കമ്പനിയൊ, വ്യക്തിയൊ ഈ സംഘടനയില്‍ ചേര്‍ന്നതായി അറിവില്ല. പസ്സില്‍സ് നിര്‍മിക്കുന്ന കമ്പനിയാണ് സിക്കാഡ, പക്ഷേ ഈ പസിലിന്റെ ചുരുളഴിക്കാന്‍ ലോകത്തിലെ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളു.
4. എലിസബത്ത് രാജ്ഞിയുടെ കിടപ്പുമുറി
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം.ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികള്‍ എല്ലാം നടക്കുന്നത് ഇവിടെയാണ് . ബക്കിങ്ങാം കൊട്ടാരത്തിന്റെ രണ്ടാം നിലയിലാണ് എലിസബത്ത് രാജ്ഞിയുടെ കിടപ്പുമുറി. ഒരു രഹസ്യവാതിലില്‍ക്കൂടി വേണം ഇവിടേക്കെത്താന്‍ . രാജ്ഞിയുടെ മുറിയിലേയ്ക്ക് ഒരാള്‍ക്ക് പോലും പ്രവേശനമില്ല. 16 അടി നീളവും 12 അടി വീതിയുമുള്ളതാണ് രാജ്ഞിയുടെ കിടപ്പുമുറി. പൊതുജനങ്ങള്‍ക്ക് കൊട്ടാരത്തിലെ 19 മുറികള്‍ സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്.
5.നോര്‍ത്ത് സെന്റിനല്‍ ഐലന്റ്
ഒരു ചെറിയ കടല്‍ത്തീരത്തിന്റെ സമീപത്ത് വനത്താല്‍ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണ് നോര്‍ത്ത് സെന്റിനല്‍ ഐലന്റ്. പുറംലോകവുമായി യാതൊരു ബന്ധവും സ്ഥാപിക്കാത്ത ദ്വീപ് നിവാസികള്‍ ദ്വീപിനുള്ളിലെ ഗ്രാമവാസികളുമായി മാത്രമെ ബന്ധം സ്ഥാപിക്കാറുള്ളു. കയ്യില്‍ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികള്‍.
6. കൊക്കക്കോള മ്യൂസിയം
അമേരിക്കയിലെ ജോര്‍ജിയയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൊക്കക്കോളയുടെ രഹസ്യ ചേരുവകകള്‍ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ് . കോടിക്കണക്കിന് ജനങ്ങളുടെ പ്രിയപ്പെട്ട പാനിയമായ കൊക്കക്കോളയുടെ ചേരുവ ലോക കൊക്കക്കോള മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കൊക്കക്കോളയുടെ യഥാര്‍ഥ റെസിപ്പി ഇന്നും അതീവ രഹസ്യമായി കമ്പനി സൂക്ഷിച്ചിരിക്കുകയാണ്. പക്ഷേ മ്യൂസിയത്തിലെത്തി ഈ റെസിപ്പി കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. കമ്പനിയുടെ ട്രെയ്ഡ് സീക്രട്ടാണ് ഈ റെസിപ്പി.
7. ചെങ്കിസ് ഖാന്റെ ശവകുടീരം
ചരിത്രം മികച്ച പോരാളിയെന്നു വിശേഷിപ്പിക്കുന്ന ചെങ്കിസ് ഖാന്റെ ശവകുടീരം .1227ല്‍ മരണമടഞ്ഞ ചെങ്കിസ് ഖാനെ ജന്മദേശമായ മംഗോളിയയില്‍ അടക്കം ചെയ്തു. ഇവിടെ ചെറിയ ഒരു സ്മാരകം ഉണ്ടെങ്കിലും ചെങ്കിസ് ഖാന്റെ മൃതശരീരം എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത് എന്നത് ഇന്നും അജ്ഞാതമാണ്. ശവകല്ലറയ്കു മുകളിലൂടെ ഒരു നദി ഗതിമാറിയൊഴുകി എന്നാണ് നിഗമനം. പക്ഷേ ഇതിന് ആധികാരികതയൊന്നുമില്ല. ധാരാളം പഠനങ്ങള്‍ ഇതേക്കുറിച്ച് നടന്നിട്ടുണ്ടെങ്കിലും ഇന്നും ചെങ്കിസ് ഖാന്‍ അന്തിയുറങ്ങുന്നതെവിടെയാണെന്നു കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ല.
8. വറോഷ
ഒറ്റവാക്കില്‍ പ്രേതങ്ങളുടെ നഗരമെന്നു വറേഷയെ വിശേഷിപ്പിക്കാം. 1970വരെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായിരുന്നു വറോഷ. 40,000 ടൂറിസ്റ്റുകള്‍ വരെ സന്ദര്‍ഷിക്കാറുണ്ടായിരുന്ന സ്ഥലമായിരുന്നു ഒരിക്കല്‍ വറോഷ. എലിസബത്ത് ടെയിലറെപ്പോലുള്ള സെലിബ്രിറ്റികള്‍ വറേഷയില്‍ താമസിച്ചിട്ടുണ്ട്. നിരവധി ഭംഗിയുള്ള കടല്‍ത്തീരങ്ങള്‍, ആഢംബരം ജീവിതം അങ്ങനെ ചെറിയൊരു പറുദീസ തന്നെയായിരുന്നു വറേഷ. തുര്‍ക്കി വറോഷയില്‍ അധിനിവേശം നടത്തിയ ശേഷം സ്ഥിതി മാറി. ഇന്നു പൂര്‍വകാലത്തിന്റെ ഓര്‍മകള്‍ പേറുന്ന ശവപ്പറമ്പ് മാത്രമാണ് വറോഷ. പൊതുജനത്തിന് ഇവിടെ കാലുകുത്താന്‍ അനുവാദമില്ല. തുര്‍ക്കി സൈന്യം കാവല്‍ നില്‍ക്കുന്ന ഇവിടെ നിന്നും ഫോട്ടോ പോലും എടുക്കാനാവില്ല.
9.സ്‌കള്‍ അന്റ് ബോണ്‍സ്
തലയോട്ടികളും അസ്ഥികളും . യേല്‍ യൂണിവേഴ്സിറ്റിയിലെ ഒരു രഹസ്യ സമൂഹത്തിന്റെ പേരാണിത്. 1832 ലാണ് ഇത് സ്ഥാപിച്ചത്. സമൂഹത്തിന്റെ വിളിപ്പേര് ബോണ്‍സ് എന്നും അംഗങ്ങളെ ബോണ്‍സ്മെന്‍ എന്നുമാണ് വിളിക്കുന്നത്.
10. ആംബര്‍ റൂം
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് ആംബര്‍ റൂം അഥവാ കുന്തിരിക്ക മുറി. ഏകദേശം 6 ടണ്‍ കുന്തിരിക്കം കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സെന്റ് പീറ്റര്‍സ്ബെര്‍ഗിലെ കാതറിന്‍ പാലസിലാണ് മുറി സ്ഥിതിചെയ്യുന്നത്. 18ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. ജര്‍മന്‍ ശില്‍പിയാണ് സ്വര്‍ണവും മുത്തുകളുംകൊണ്ട് അലംകൃതമായ ഈ മുറി രൂപകല്‍പ്പന ചെയ്തത്. രണ്ടാം ലോക മഹായുദ്ധകാലത്ത് മോഷ്ടിക്കപ്പെട്ട ഇത് 2003ല്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here