മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി; കാലാവധി ആറുമാസം

മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ കാലാവധി

ശിവസേനയുമായുള്ള സഖ്യത്തില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബിജെപിക്ക് സംസ്ഥാനത്ത് മന്ത്രിസഭ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് എന്‍സിപിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ശിവസേനയുടെ നീക്കം.

എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ സാവകാശം ഗവര്‍ണര്‍ ശിവസേനയ്ക്ക് നല്‍കിയില്ല. മൂന്ന് ദിവസമാണ് ശിവസേന ആവശ്യപ്പെട്ടതെങ്കിലും ഒരു ദിവസം മാത്രമാണ് ശിവസേനയ്ക്ക് നല്‍കിയത്.

തുടര്‍ന്ന് എന്‍സിപിയെ ക്ഷണിച്ചെങ്കിലും ഗവര്‍ണര്‍ തന്നെ അനുവദിച്ച സമയം അവസാനിക്കും മുമ്പേ തന്നെ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കിയിരുന്നു.

നേരത്തെ എര്‌റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ട് ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കിലും എന്‍സിപിക്കും ശിവസേനയ്ക്കും ഈ സാവകാശം നല്‍കിയില്ല.

ഗവര്‍ണറുടെ തീരുമാനം കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ചാണെന്നാരോപിച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here