മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ നിന്നും നടി അമലാ പോളിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍.

പ്രമുഖ തമിഴ് ചലചിത്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമല പോളിനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതിന് മുന്‍പ് വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നിന്നും അമല പോളിനെ ഒഴിവാക്കിയിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ചിത്രത്തിലുള്ളത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 16ന് തായ്ലാന്ഡില്‍ ആരംഭിക്കും. 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളിലായിരിക്കും ചിത്രീകരണം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.