തിരുവനന്തപുരത്ത് ഗർഭിണിയായ പൂച്ചയെ കൊന്ന് കെട്ടിതൂക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപെടുത്തി.

വഞ്ചിയൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മൃഗങ്ങൾക്കെതിരെ കുറ്റകൃത്യം തടയുന്നതിനുള്ള മൃഗസംരക്ഷണ വകകുപ്പുകളായ 11, 1L അമ്പത് രൂപക്ക് മുകളിൽ വിലവരുന്ന മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നതിനെതിരെയുള്ള IPC 429 എന്നീ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.

പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകൾ ജാമ്യം ലഭിക്കാവുന്നതാണ്.എന്നാൽ പ്രതികളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ഊർജിത പെടുത്തിയിട്ടുണ്ടെന്നും വഞ്ചിയൂർ പൊലീസ് പറഞ്ഞു.

പൂച്ചയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. ലഭിക്കുന്ന മുറക്ക് അന്വേഷണം കൂടുതൽ ത്വരിതപ്പെടുത്താനാകും കുറ്റവാളി ആരായാലും സംഭവം ഗൗരവമായി തന്നെ കാണുന്നുവെന്നും പൊലീസ് പറഞ്ഞു.