പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്‌കാരം പിന്നീട്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിഡന്റാണ്.

മലയാള സിനിമയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സിനിമാ വിതരണ-നിര്‍മാണ കമ്പനിയാണ് സെഞ്ച്വറി ഫിലിംസ്. 1979 ല്‍ ബാലചന്ദ്ര മേനോന്റെ ‘കേള്‍ക്കാത്ത ശബ്ദം’ എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറി ഫിലിംസ് വെള്ളിത്തിരയിലെത്തുന്നത്.

ഫഹദ് ഫാസില്‍ ചിത്രമായ ‘അതിരനാണ്’ അവസാനമായി നിര്‍മ്മിച്ച ചിത്രം. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍: അഞ്ജന ജേക്കബ്, രഞ്ജന മാത്യൂ.