ഒരിക്കല്‍കൂടി കേരളം ഇന്ത്യയിലാകമാനം ചര്‍ച്ചചെയ്യപ്പെടുകയാണ്. സംസ്ഥാനത്തെ ഭരണ മികവിന്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനം ഇത്തവണ സംസാര വിഷയമാവുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ പേരിലാണ്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പാണ് ഇത്തവണ സംസാര വിഷയമായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ടെലിവിഷന്‍ ഷോയില്‍ നിന്നും ലഭിച്ച തുകയുമായി എത്തിയ പ്രണവ് എന്ന ഭിന്നശേഷിക്കാരനായ ചിത്രകാരനുമായി പങ്കുവച്ച നിമിഷങ്ങളെകുറിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഫെയ്‌സ്ബുക്കിലും വാട്‌സപ്പിലും മാത്രമല്ല ട്വിറ്ററിലും പോസ്റ്റ് ചര്‍ച്ചാ വിഷയമാണ്. കനിമൊഴിയും എആര്‍ മുരുകദോസും ഉള്‍പ്പെടെ അനേകം പ്രമുഖരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാഷ്ട്രീയ വിരോധംവച്ച് എതിരാളികള്‍ കെട്ടിപ്പൊക്കിയ ധാര്‍ഷ്ട്യക്കാരനായ മുഖ്യമന്ത്രിയാണ് ഇന്ന് മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയുമൊക്കെ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നതെന്നത് ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്‌.