പള്ളി ത‍ർക്കത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാരോപിച്ചു സെക്രട്ടറിയറ്റിന് ചുറ്റും യാക്കോബായ സഭ വിശ്വാസമതിൽ തീർത്തു.

ഓർത്തഡോക്സ് സഭയ്ക്ക് നൽകിയ പളളികൾ വിട്ടുനൽക്കുക, മൃതദേഹങ്ങൾ വിശ്വാസങ്ങൾക്ക് അനുസരിച്ചു സംസ്കരിക്കാൻ അനുവദിക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മതിൽ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ മതിലിൽ പങ്കെടുത്തു. അതേസമയം ഓർത്തഡോക്സ് സഭാ നേതൃത്വം ഗവർണറുമായി കൂടിക്കാഴ്ച നടത്തി വിിഷയത്തിൽ ഗവർണർ ഇടപെടണമെന്നാനാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.