ഐഐടി വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം അധ്യാപകനെന്ന് ആത്മഹത്യാക്കുറിപ്പ്

മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിനു കാരണം മരണത്തിനുനാണെന്ന് വെളിപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷാ ലെത്തീഫ്. തന്റെ മരണത്തിന്റെ കാരണം ലോകമറിയണമെന്ന് ഫാത്തിമയുടെ തീരുമ‌നം ഒരു നിയോഗം പോലെ ഐഷയിലൂടെ നടപ്പിലാവുകയായിരുന്നു.

കഴിഞ്ഞ 9 തിനാണ് ഫാത്തിമ മദ്രാസ് ഐഐടിയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. അന്ന് ചെന്നൈ കോട്ടൂർപുരം പോലീസ്, മുറിയിൽ പരതിയെങ്കിലും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല. ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാ കുറിപ്പ് സ്ക്രീൻ സേവറിൽ രേഖപ്പെടുത്തിയത്. പോലീസിന് കേസ് എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ വ്യഗ്രതയുള്ളതിനാൽ കണ്ടെത്താൻ താൽപ്പര്യവുമില്ലായിരുന്നു.

പക്ഷെ ഫാത്തിമയുടെ തീരുമാനം തന്റെ മരണത്തിന്റെ കാരണം ലോകമറിയണമെന്നായിരുന്നു. കൊല്ലം മേയർ രാജേന്ദ്രബാബുവും കുടുംബ സുഹൃത്ത് ഷൈനുമൊത്ത് ഫാത്തിമയുടെ സഹോദരി ഐഷാ ലെത്തീഫ് ചെന്നൈ കോട്ടൂർപുരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഫാത്തിമയുടെ മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെടുന്നതും ഫോണിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തുന്നതും.

ഒരു പക്ഷെ ഐഷാ തന്റെ ഫാത്തിമയുടെ മൊബൈഫോൺ തിരിച്ചറിഞ്ഞില്ലായിരുന്നുവെങ്കിൽ മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് ഫാത്തിമ ജീവനൊടുക്കിയതെന്ന തമിഴ്നാട് പോലീസിന്റെ തിരക്കഥ എല്ലാവരും വിശ്വസിച്ചേനെ.

ക്യാമ്പസിലെ ഏറ്റവും സമർത്ഥയായ വിദ്യാർത്ഥിനിയുടെ ജീവൻ നഷ്ടമായിട്ടും മാനേജ്മെന്റ് തിരിഞ്ഞു നോക്കിയില്ല. ബോഡി പോസ്റ്റുമാർട്ടത്തിന് കൊണ്ടുപോയത് തുറന്ന ട്രക്കിൽ. കൊണ്ടു പോയതാകട്ടെ ഐഐടിയുടെ സ്ഥിരം സ്വകാര്യ ഏജൻസിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here