
ധമാകയുടെ വിശേഷങ്ങൾ ജെ ബി ജങ്ഷനിൽ പങ്കുവയ്ക്കുന്നതിനിടയിലാണ് നിക്കി ഗൽറാണി തന്റെ പ്രണയം വെളിപ്പെടുത്തിയത്.
1985, വെള്ളിമൂങ്ങ തുടനി ധമാക വരെ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് നിക്കി ഗൽറാണി. ധമാക നായകൻ അരുൺ എട്ടുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതനായത്.
ആ പ്രണയം നിക്കിക്കൊരു ഗുണ പാഠമാകണമെന്നു പറഞ്ഞപ്പോൾ ഇനി മൂന്നു വര്ഷം കൂടിയുണ്ടല്ലോ എന്നാണ് നിക്കി മറുപടി പറഞ്ഞത്.
എവിടെ വെച്ച് നിങ്ങൾ കണ്ടുമുട്ടി എന്ന ജോണ് ബ്രിട്ടാസ് ന്റെ ചോദ്യത്തിന് നിക്കി വ്യക്തമായി ഉത്തരം തരാതെ “ഞങ്ങൾ കണ്ടുമുട്ടി ” അത്രയുമേയുള്ളു,അദ്ദേഹം ചെന്നൈയിലാണെന്നും മറുപടി പറഞ്ഞു. ആരാണ് എന്താണ് എന്നത് ഉടനെ എല്ലാവരെയും അറിയിക്കും ,വിവാഹം ഉടനെയുണ്ടാകുമെന്നും നിക്കി വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here