കശ്‌മീർ; താഴ്‌വര നിശ്‌ചലമായിട്ട്‌ നൂറുദിനം; നൂറുകണക്കിന്‌ രാഷ്ട്രീയനേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിൽ

പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു- കശ്‌മീരിനെ വെട്ടിമുറിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് കശ്‌മീർ താഴ്‌വര നിശ്‌ചലമായിട്ട്‌ നൂറുദിനം. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്‌ദുള്ള, ഒമർ അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമദ്‌ യൂസഫ്‌ തരിഗാമി എന്നിവരടക്കം നൂറുകണക്കിന്‌ രാഷ്ട്രീയനേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലോ തടവിലോ കഴിയുന്നു.

പ്രീപെയ്‌ഡ്‌ മൊബൈൽ സേവനവും ഇന്റർനെറ്റും ഇപ്പോഴും ലഭ്യമല്ല. കടകമ്പോളങ്ങൾ തുറക്കുന്നത് മണിക്കൂറുകള്‍മാത്രം. പൊതുഗതാഗതം ഇനിയും പൂര്‍ണമായി പുനഃസ്ഥാപിച്ചിട്ടില്ല. സ്‌കൂളുകൾ അടഞ്ഞുതന്നെ.

ശ്രീനഗർ– ബാരാമുള്ള പാതയിൽ ചൊവ്വാഴ്‌ചമുതൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. പകൽ 10 മുതൽ മൂന്നുവരെ മാത്രമാണ്‌ സര്‍വീസ്. ശ്രീനഗർ– അനന്ത്‌നാഗ്‌–ബെനിഹാൾ പാതയിൽ ട്രെയിനുകൾ ഓടിത്തുടങ്ങിയില്ല. ശ്രീനഗർ നഗരത്തിൽ ബട്‌വാര– ബട്ട്‌മലൂ റൂട്ടിൽ ചുരുക്കം മിനിബസുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്‌.

സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നൂറാംദിനത്തിലേക്ക്‌ കടക്കുമ്പോഴും ഇന്റർനെറ്റ്‌ പുനരാരംഭിക്കാത്തതിൽ ശ്രീനഗർ പ്രസ്‌ക്ലബ്ബിൽ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. ലാപ്പ്‌ടോപ്‌ കൈയിലേന്തി പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം.

നിയന്ത്രണങ്ങൾ നൂറുദിനം പിന്നിടുമ്പോൾ കശ്‌മീർ ശൈത്യത്തിന്റെ പിടിയിലാണ്‌. തുടർന്ന്‌ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിച്‌ഛേദിക്കപ്പെട്ടു. താഴ്‌വരയിലെ ആയിരക്കണക്കിന്‌ സുരക്ഷാഭടന്മാരും പ്രതിസന്ധിയിലാണ്‌. ശൈത്യകാലത്ത്‌ ഭീകരാക്രമണങ്ങൾ കൂടാന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News