ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം 18ന് മുഖ്യമന്ത്രി നിര്‍വഹിക്കും

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യക്കരുത്തില്‍ യാഥാര്‍ഥ്യമായ ഇടമണ്‍–കൊച്ചി പവര്‍ ഹൈവേയുടെ ഉദ്ഘാടനം 18ന് അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനാകും.

ചാര്‍ജ് ചെയ്ത നിമിഷംമുതല്‍ വൈദ്യുതി അനുസ്യൂതം പ്രവഹിക്കുകയാണ് ലൈനിലൂടെ. നിലവില്‍ 450 മെഗാവാട്ട് വൈദ്യുതിയാണ് എത്തിക്കുന്നത്. ആവശ്യകത ഉയര്‍ന്നാല്‍ അതിനനുസരിച്ച് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയും. വൈദ്യുതി തടസ്സവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കാന്‍ കഴിഞ്ഞതാണ് പദ്ധതിയുടെ മുഖ്യനേട്ടം.

പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ശരാശരി രണ്ട് കെവി വോള്‍ട്ടേജ് വര്‍ധിച്ചു. പ്രസരണനഷ്ടവും ഗണ്യമായി കുറഞ്ഞു. വൈദ്യുതി ഇറക്കുമതിശേഷി വര്‍ധിച്ചു. കേരള–തമിഴ്നാട് മേഖലയിലെ ലൈനുകളിലെ തിരക്ക് കുറയ്ക്കാനായി. രാജ്യത്ത് എവിടെനിന്നും ഇതുവഴി വൈദ്യുതി എത്തിക്കാം. കേന്ദ്രവിഹിതം മുഴുവനായും കൃത്യമായും ഉപയോഗിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.

400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതിയാണ് പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്തിക്കാനാകുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വപ്നമായി അവശേഷിച്ച പദ്ധതിയായിരുന്നു ഇടമണ്‍–കൊച്ചി പവര്‍ഹൈവേ. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News