മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തു : സീതാറാം യെച്ചൂരി

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ഭൂരിപക്ഷം ഉറപ്പാക്കാന്‍ എന്‍സിപിക്ക് നല്‍കിയ സമയത്തിനുമുമ്പ് ഗവര്‍ണര്‍ക്ക് എങ്ങനെ രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്യാന്‍ കഴിയും? ജനാധിപത്യത്തിനുനേരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് മോഡിസര്‍ക്കാര്‍ നടത്തിയത്. ജമ്മു-കശ്മീര്‍, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നടന്നതിന്റെ ഒടുവിലത്തെ അധ്യായമാണിത്–യെച്ചൂരി ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News