മദ്രാസ് ഐ ഐ ടി യിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് എഫ് ഐ

കൊല്ലം: മദ്രാസ് ഐ ഐ ടി യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം നടത്തി ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യുക. വംശീയതയ്ക്കും ജാതി വിവേചനത്തിനും ഇരയായി മറ്റൊരു രോഹിത് വെമുലയായി മാറുകയാണ് ഫാത്തിമ.

ഐ ഐ ടി എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസായി മദ്രാസ് ഐ ഐ ടി യിലെ മികച്ച വിദ്യാര്‍ത്ഥിനിയുമായിരുന്നു ഫാത്തിമ. വംശീയതയുടെ പേരില്‍ ഈ വര്‍ഷം ക്യാമ്പസില്‍ നടക്കുന്ന മൂന്നാമത്തെ മരണമാണ് ഇത്. മരണത്തിലേക്ക് (ഇന്‍സ്റ്റിട്യൂഷന്‍ മര്‍ഡര്‍ ) ഇടയാക്കിയവരെ അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും.

രാജ്യവ്യാപകമായി മദ്രാസ് ഐ ഐ ടി ക്യാമ്പസില്‍ നടക്കുന്ന ജാതി വിവേചനത്തിനെതിരെ ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കും എന്നും  കേന്ദ്ര ഗവണ്‍മെന്റ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എസ് എഫ് ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് നസ്മല്‍ സെക്രട്ടറി ആദര്‍ശ് എം സജി എന്നിവര്‍ പ്രസ്ഥാവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News