ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കൊച്ചി മട്ടാഞ്ചേരിയിലുള്ള വസതിയിലാണ്.

അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ കൊച്ചിന്‍ ആസാദ് വേദികളില്‍ റഫി ഗാനങ്ങളുമായി സജീവമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ ആയിരത്തിലധികം വേദികളില്‍ മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടായി കൊച്ചി ഉള്‍പ്പടെ നിരവധി വേദികളില്‍ സജീവ സാന്നിധ്യമായിരുന്നു.

മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കെസ്ട്രയിലെ പ്രമുഖ ഗായകനായിരുന്ന ആസാദ്, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരില്‍ ഒരാളുമായിരുന്നു. മുഹമ്മദ് റഫി മരിച്ചതിന് ശേഷം ഓരോ വര്‍ഷവും ആസാദ് റഫി ഗാനങ്ങളുമായി തന്റെ പ്രിയ ഗായകന് ഗാനാഞ്ജലിയുമായി വേദികളിലെത്തിയിരുന്നു. റഫി ഗാനങ്ങള്‍ക്കൊപ്പം പങ്കജ് ഉദാസിന്റെ ഗസലും മലയാളം ഗസലുകളും ആസാദിന്റെ സംഗീതവിരുന്നില്‍ ഉണ്ടാവാറുണ്ടായിരുന്നു.

സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളിയില്‍. ഭാര്യ സക്കീന. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്.
സക്കീന ആസാദ് ആണ് ഭാര്യ. മക്കള്‍: നിഷാദ് ആസാദ്, ബിജു ആസാദ്. മരുമക്കള്‍: ഷംജ നിഷാദ്, ഫെമിന ബിജു. ഖബറടക്കം നാളെ വൈകീട്ട് മൂന്നിന് പള്ളുരുത്തി തങ്ങള്‍ നഗര്‍ മുഹമ്മദ് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News