യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ചില ട്രെയിനുകള്‍ റദ്ദാക്കി; ഈ ട്രെയിനുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയവും മാറ്റിയിട്ടുണ്ട്. ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ചില ട്രെയിനുകള്‍ റദ്ദാക്കിയതും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും.

16ന് എറണാകുളം-കണ്ണൂര്‍ (16305), കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് (16308), ഹൈദരാബാദ്-തിരുവനന്തപുരം ശബരി (17230), ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി (16345) തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകള്‍ 30 മിനിറ്റ് വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

20ന് നാഗര്‍കോവില്‍-മംഗളൂരു എക്സ്പ്രസ് (16606) ഒരു മണിക്കൂറും ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് (17230) തുടങ്ങിയ ട്രെയിനുകള്‍ 30 മിനിറ്റ് വീതവും വൈകിയോടും.

20ന് എറണാകുളം-കണ്ണൂര്‍ എക്സ്പ്രസ് (16305) ഒന്നര മണിക്കൂറും കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് (16308) 2 മണിക്കൂര്‍ വൈകി ഓടും. 23ന് ആലപ്പുഴ- ധന്ബാദ് എക്സ്പ്രസ് (13352) കോയമ്ബത്തൂരില്‍ 50 മിനിറ്റ് വൈകിയാകും എത്തിച്ചേരുകയെന്ന് അറിയിച്ചു.

20ന് കോഴിക്കോട്-തൃശൂര്‍ (56664), തൃശൂര്‍-കോഴിക്കോട് (56663) പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here