ശബരിമല, റഫേല്‍ കേസ് പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ; വിധി പ്രസ്താവം രാവിലെ 10:30ന്

ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ച് രാവിലെ 10:30നാണ് വിധി പ്രസ്താവം നടത്തുക.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളാണ് പരിഗണിക്കുന്നത്. 56 പുനഃപരിശോധനാ ഹര്‍ജികളിലാണ് നാളെ സുപ്രീംകോടതി വിധി പറയുക.

പുനഃപരിശോധന ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി 9 മാസം പിന്നിട്ട്, മറ്റൊരു മണ്ഡല കാലം അടുത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് സ്ത്രീ പ്രവേശന വിധിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയാന്‍ ഒരുങ്ങുന്നത്.

1991ലെ ഹൈക്കോടതി വിധിയും സ്ത്രീ പ്രവേശനം വിലക്കുന്ന 1965 കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ്പ് ഓതറൈസേഷന്‍ ആക്ടിലെ 3 ബി ചട്ടവും റദ്ദാക്കിക്കൊണ്ടായിരുന്നു 2018 സെപ്റ്റംബര്‍ 29ന് സുപ്രീംകോടതി വിധി എഴുതിയത്.

വിധി എഴുതിയ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതോടെ അദ്ദേഹത്തിന് പകരം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ചാണ് പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേട്ടത്. സെപ്റ്റംബര്‍ 29ലെ വിധി പുനപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടണമോ അല്ല ഹര്‍ജികള്‍ തള്ളണമോ എന്നാകും കോടതി വ്യക്തമാക്കുക.

പ്രധാനമായും കോടതി വിധി സംബന്ധിച്ച് മൂന്ന് സാധ്യതകളാണ് മുന്നിലുള്ളത്. ഒന്ന് സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കേന്നെ നിലപാടില്‍ എല്ലാ ഹര്‍ജികളും തള്ളുക രണ്ട് സ്ത്രീ പ്രവേശന വിധി സ്റ്റേ ചെയ്ത് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടുക മൂന്ന് വിധി സ്റ്റേ ചെയ്യാതെ വിശാല ബെഞ്ചിന് വിടുക. വിധി പുനപരിശോധിക്കപ്പെടണമെങ്കില്‍ മൂന്ന് ജഡ്ജ്മാര്‍ എങ്കിലും അനുകൂല നിലപാടെടുക്കണം.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നേരത്തെ തന്നെ സ്ത്രീ പ്രവേശനത്തിനെതിരെ വിധി എഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ രണ്ട് ജഡ്ജിമാര്‍ കൂടി തീരുമാനിച്ചാലേ വിധി പുനപരിശോധിക്കപ്പെടുകയുള്ളൂ.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അംഗങ്ങള്‍


റഫേല്‍ കേസിലും സുപ്രീംകോടതി വിധി
നാളെ

റാഫേല്‍ പുനഃപരിശോധന ഹര്ജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. നേരത്തെ റാഫേല്‍ ഇടപാടില്‍ അഴിമതി ഇല്ലെന്ന് കണ്ടെത്തി കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി ക്‌ളീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇതിനെതിരെ ആണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി ഉള്‍പ്പെടെയുള്ളവര്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്.

റഫാല്‍ ഇടപാട് ശരിവെച്ചുള്ള വിധിക്കെതിരെയുള്ള പുനപരിശോധന ഹരജികളിലാണ് സുപ്രിംകോടതി നാളെ വിധി പറയുക. . 2018 ഡിസംബറിലാണ് റാഫേല്‍ കരാറില്‍ അഴിമതി ഇല്ലെന്ന് കണ്ടെത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ച് കേന്ദ്രസര്കാരിന് ക്‌ളീന്‍ ചിറ്റ് നല്‍കിയത്.

ഫ്രാന്‍സില്‍ നിന്നും 36 റാഫേല്‍ യുദ്ധ വിമങ്ങള്‍ വാങ്ങിയത്തില്‍ അഴിമതി ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രിംകോടത്തിയെ സമീപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ്‌കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിധി.

ഇതിനെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ പുനപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചത്.മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മോഷണം നടത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുനപരിശോധന ഹര്‍ജി നല്‍കിയതെന്നും അതുകൊണ്ട് പരിഗണിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ?എന്നാല്‍ കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടന്ന തെളിയിക്കുന്ന രേഖകള്‍ ദി ഹിന്ദു പത്രവും നേരത്തേ പുറത്തുവിട്ടിരുന്നു. ഇതിലെല്ലാം വിശദമായ വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് മെയിലാണ് പുനഃപരിശോധ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മറ്റുകയത്.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ്മാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവരാണ് മൂന്നംഗ ബെഞ്ചില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News