ന്യൂജറേഷന്‍ മോഡല്‍ 2020 ഥാറിനെ ഉടന്‍ വിപണിയിലെത്തിക്കാനൊരുങ്ങി മഹീന്ദ്ര. നിലവിലുള്ള മോഡലുകളേക്കാള്‍ കൂടുതല്‍ പുത്തന്‍ സംവിധാനങ്ങളുമായാകും 2020 ഥാര്‍ എത്തുക.
മഹീന്ദ്ര XUV500 -ല്‍ നല്‍കിയിരുന്ന 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതുതലമുറ ഥാറിലും ഇടംപിടിക്കുക. ഇതിനൊപ്പം തന്നെ, ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനിലും വാഹനം വിപണിയില്‍ എത്തുന്നുണ്ട്. 140 bhp കരുത്തും 320 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. നേരത്തെ ഉണ്ടായിരുന്ന 2.5 ലിറ്റര്‍ എഞ്ചിന് പകരമാണ് പുതിയ 2.2 ലിറ്റര്‍ എഞ്ചിന്‍ നല്‍കുന്നത്.
പഴയ മോഡലിന്റെ ക്ലാസിക്ക് ശൈലി നിലനിര്‍ത്തി തന്നെയാകും പുതിയ പതിപ്പിന്റെയും ഡിസൈന്‍. ഡീസല്‍ എഞ്ചിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ വില്‍പ്പനയ്ക്കെത്തുന്ന പതിപ്പിനേക്കാള്‍ വീതിയും ഉയരവും കൂടുതലാണ് പുതിയ മോഡലിന്.
ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, പുതിയ ബോണറ്റ്, ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ മുന്നിലെ സവിശേഷതകളാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയരാണ് പുതിയ ഥാറിലുള്ളതായാണ് റിപ്പോര്‍ട്ട്.
ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മെമ്മറി സീറ്റ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷണല്‍ സ്റ്റീയറിങ് വീല്‍, എസി വിത്ത് ഹീറ്റര്‍ എന്നിവ ഇന്റീരിയറിലെ സവിശേഷതകളാണ്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഥാറിലുണ്ടാകും. മെച്ചപ്പെട്ട ഓഫ്-റോഡിംഗ് അനുഭവം നല്‍കാന്‍ പുതിയ പ്ലാറ്റ്ഫോമിലായിരിക്കും 2020 ഥാറിന്റെ നിര്‍മ്മാണം.
മൂന്നാം തലമുറയില്‍പെട്ട എസ്യുവിക്ക് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും മഹീന്ദ്ര വാഗ്ദാനം ചെയ്യും. മഹീന്ദ്ര ഥാറിനെ കൂടാതെ അഞ്ച് പുതിയ മോഡലുകള്‍ കൂടി മഹീന്ദ്ര വരും മാസങ്ങളില്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മിക്ക വാഹനങ്ങളുടെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നിരുന്നു. പുതുതലമുറ സ്‌കോര്‍പ്പിയോ, XUV400, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ കിയ സെല്‍റ്റോസിന്റെ എതിരാളി തുടങ്ങി മോഡലുകളാണ് വിപണിയില്‍ എത്തുന്നത്.

Get real time update about this post categories directly on your device, subscribe now.