ഊരാളുങ്കൽ ഞങ്ങളുടെ കൈക്കുഞ്ഞല്ല; പൊലീസ് ഡാറ്റാബേസ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

പൊലീസ് ഡാറ്റാ ബേസ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് രേഖകൾ ചോരുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലെ ആശങ്കയ്ക്കും ഇടയില്ലെന്നും
അനാവശ്യ ഭീതി സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം.

സമഗ്രമായ സൈബർ സുരക്ഷാ ഓഡിറ്റിങ് നടത്തും. ഊരാളുങ്കൽ ഞങ്ങളുടെ കൈക്കുഞ്ഞല്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകി. എന്നാൽ ഡാറ്റാ ബേസിന് സാങ്കേതിക പഠനമില്ലാതെയാണ് അനുമതി നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

പൊലീസ്‌ പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുളള സോഫ്‌റ്റ്‌ വെയർ നിർമ്മിക്കുന്നതിന്‌ ആവശ്യമായ ഡാറ്റാ ബേസ്‌ ഊരാളുങ്കൽ സൊസൈറ്റിക്ക്‌ നൽകുന്നതിൽ സുരക്ഷാവീഴ്‌ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.

ഡാറ്റാ വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്രമായിരിക്കാന്‍ എല്ലാ നടപടികളുമെടുക്കും. അനാവശ്യ ഭീതിയാണ് പരത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വ്യക്തി കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു മാത്രമേ ഊരാളുങ്കലിന് പരിശോധിക്കാനാകൂ. ആപ്ലിക്കേഷനിൽ പ്രവേശിക്കാനും പരിശോധിക്കാനും ഉള്ള അവകാശം പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രം .സമഗ്രമായ സൈബർ സുരക്ഷാ ഓഡിറ്റിങ് നടത്തിയ ശേഷമെ അന്തിമ തീരുമാനമെടുക്കു.

ഊരാളുങ്കൽ ഞങ്ങളുടെ കൈക്കുഞ്ഞല്ലെന്നും യുഡിഎഫും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവരുടെ കാര്യക്ഷമതയാണ് മാറി മാറി വന്ന സർക്കാരുകൾ അവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കിയതെന്നും മുഖ്യമന്ത്രി ഊരാളുങ്കലിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. ആ മേഖലയിൽ പ്രവർത്തിക്കുന സ്ഥാപനങ്ങൾക്ക് ഉൗരാളുങ്കലിനോട് അസൂയയും നീരസവും ഉണ്ടാകും.അതിന്റെ വക്താക്കളായി നമ്മൾ മാറരുത്.

പരിശോധനയും സാങ്കേതിക സാധ്യതാ പഠനവുമില്ലാതെ അനുമതി നൽകിയില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഡിജിപിയുടെ ഉത്തരവ് മുഖ്യമന്ത്രി അറിയാതെയാണോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News