‘പോഖറ’യെന്ന വിസ്മയം

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ഏഴ് പ്രവിശ്യകളിൽ (സംസ്ഥാനം) നാലാമത്തെ പ്രവിശ്യയുടെ തലസ്ഥാനമാണ് പൊഖാറ. സമുദ്രനിരപ്പില്‍ നിന്നും 2713 അടി മുതല്‍ 5710 അടിവരെ വ്യത്യസ്ത ഉയരങ്ങളിലുളള സ്ഥലങ്ങള്‍ ഈ പ്രദേശത്തുണ്ട്. ഒരു പ്രധാന വിനോദ സഞ്ചാര കേന്രമായ പൊഖാറ, ‘എട്ട് തടാകങ്ങളുടെ നഗരം’ എന്നാണ് അറിയപ്പെടുന്നത്.

ഇന്ത്യക്കും ടിബറ്റിനുമിടയിലുള്ള പണ്ടത്തെ ഒരു വ്യാപാരപാതയായിരുന്നു പൊഖാറ. ധാരാളം ബുദ്ധമത മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉള്ള പൊഖാറ, നേപ്പാളിന്റെ രണ്ടാമത്തെ വലിയ നഗരം കൂടിയാണ്.  ഉയരമേറിയ പല കൊടുമുടികളുടെയും കാഴ്ചകള്‍ക്കും പ്രശസ്തമാണ് ഇവിടം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ പത്തു കൊടുമുടികളില്‍ മൂന്നെണ്ണം അടങ്ങുന്ന അന്നപൂര്‍ണനിരയിലെ വിവിധ ട്രക്കിങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് പോഖറായില്‍ നിന്നാണ്. പ്രകൃതി ദൃശ്യങ്ങള്‍ക്കപ്പുറം നേപ്പാളിലെ ഏറ്റവും തിരക്കു പിടിച്ച സാഹസിക വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട് ഇപ്പോള്‍ പോഖറാ. പാരാഗ്ലൈഡിങ്, സ്‌കൈഡൈവിങ്, സിപ്‌ലൈനിങ്, ബഞ്ചീജംപിങ്, ചെറുതും വലുതുമായ ട്രക്കിങ്ങുകള്‍, പര്‍വ്വതാരോഹണം തുടങ്ങിയവയ്‌ക്കൊക്കെ പോഖറായില്‍ അവസരങ്ങളുണ്ട്.

ഉഷ്ണമേഖലയിൽ ഉൾപ്പെട്ടതും എന്നാൽ വളരെ ഈർപ്പമുള്ളതും ചെറിയതോതിലുള്ള കാറ്റും വീശുന്ന സമ്മിശ്രമായ ഒരു സവിശേഷ കാലാവസ്ഥയാണ് ഇവിടത്തേത്. വേനലിൽ ഏകദേശം 25°C നും 35°C നും ചൂട് ലഭിക്കുമ്പോൾ തണുപ്പുകാലത്ത്‌ അത് 02°C നും 15°C നും ഇടയിലേക്ക് മാറും.ഗുഹകളുടെയും തടാകങ്ങളുടെയും നാടായ പൊഖാറയിലെ പ്രധാന ആകർഷണങ്ങൾ .മഹേന്ദ്ര, ബാറ്റ്, ഗുപ്‌തേശ്വർ തുടങ്ങിയ ഗുഹകളും ഫേവ, ബെഗ്‌നാഷ് റൂപ തുടങ്ങിയ തടാകങ്ങളും പൊഖാറയുടെ ടൂറിസം ആകർഷണങ്ങളിൽ പെടുന്നു. പൊഖാറ സിറ്റിയിൽ നിന്നും 6 കി മീ അകലെ ബാറ്റുലെചൗറിലാണ് മഹേന്ദ്ര കേവ്സ്.

1976-ൽ ഡാനിയേൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഗവേഷണ സംഘമാണ് ഈ ഗുഹ കണ്ടെത്തിയത്.  ഏതാണ്ട് 275 മീറ്റർ നീളമുള്ള ഈ ഗുഹ ചുണ്ണാമ്പു പാറകൾക്കടിയിൽ സേതി നദിക്കടുത്തായാണ് സ്ഥിതി ചെയ്യുന്നത്. പൂർണ്ണമായും ഒരു ചുണ്ണാമ്പു ഗുഹ ആയ ഇത്, തുടക്കത്തിൽ 16 മീറ്റർ വീതിൽ ആരംഭിക്കുന്നു. ഗുഹയുടെ മദ്ധ്യഭാഗത്തെത്തുമ്പോൾ 3½ മീറ്റർ വീതിയിലും അവസാനത്തിൽ മീറ്റർ വീതിയിലും ചുരുങ്ങുന്നു. ചുണ്ണാമ്പ് പാറകൾക്കിടയിലൂടെ മുകളിൽ നിന്നും വശങ്ങളിലൂടെയും നിരന്തരം വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന ഈ ഗുഹയിൽ ധാരാളം ചുമർചിത്രങ്ങളും കാണാം.

നേപ്പാൾ രാജാവായിരുന്ന മഹേന്ദ്ര ബിർ ബിക്രം ഷാ ദേവിന്റെ പേരാണ് ഈ ഗുഹയ്ക്ക് നൽകിയിട്ടുള്ളത്. മഹേന്ദ്ര കേവിൽ നിന്നും വളരെ ഏതാണ്ട് 300 മീറ്റർ ദൂരത്താണ് ബാറ്റ് കേവ്സ്.മഹേന്ദ്ര കേവിലേതു പോലെ വിശാലമായ ഗുഹാകവാടമല്ല ബാറ്റ് കേവിൽ ഉള്ളത്. കടവാവലുകളുടെ ആവാസസ്ഥലമായതിനാലാണ് ബാറ്റ് കേവ് എന്ന് ഈ ഗുഹ അറിയപ്പെടുന്നത്. ഏകദേശം 135 മീറ്റർ നീളമുള്ളതാണ് ഈ ഗുഹ. ചമേര ഗുഹ എന്നും ഇത് അറിയപ്പെടുന്നു.

ഗുപ്‌തേശ്വർ മഹാദേവ് കേവ്സ്-പൊഖാറ-താൻസെൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹയിലേക്ക് വട്ടം ചുറ്റിയുള്ള നൂറോളം പടവുകൾ ഇറങ്ങി വേണം പ്രവേശിക്കാൻ. ഈ ഗുഹക്കകത്തും വിവിധ ചിത്രങ്ങളും പ്രതിമകളും കാണാം .

500 വർഷങ്ങൾക്കു മുകളിൽ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ഗുഹ, കാളി ഗന്ധകി നദിതടം വൃത്തിയാക്കുന്നതിനിടെ പുല്ലുകൾക്കും അവശിഷ്ടങ്ങൾക്കുമിടയിൽ മൂടി കിടന്നിരുന്ന നിലയിൽ 1940 ൽ ആണ് സ്ഥലവാസികളിൽ ചിലർ കണ്ടു പിടിച്ചത്. ബാലുഡുലോ എന്നതായിരുന്നു ഇതിന്റെ പഴയകാലത്തുള്ള പേര്.നേപ്പാളിലെ ഏറ്റവും വലിയ തടാകമാണ് ബെഗ്‌നാഷ്.

പോഖറായിലേക്ക് കാഠ്മണ്ഡുവില്‍ നിന്നു ദിവസവും രാവിലെ ടൂറിസ്റ്റ് ബസ് സര്‍വീസ് ലഭ്യമാണ് . അഞ്ച്-ആറ് മണിക്കൂറെടുക്കുന്ന യാത്രയാണിത്. 25 മിനിറ്റ് പറന്നാല്‍ പോഖറായിലെത്തുന്ന ചെറുവിമാനങ്ങളും കാഠ്മണ്ഡുവില്‍ നിന്ന് ലഭ്യമാണ്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്ക് സഞ്ചരിക്കാന്‍ വീസ ആവശ്യമില്ല.ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ, ഇലക്ഷന്‍ കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖയായി കയ്യില്‍ കരുതണം. പാസ്‌പോര്‍ട് സൈസ് ഫോട്ടോകളും കൈവശം കരുതേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here