ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ പരിധിയില്‍; സുതാര്യത നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തും

ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ദില്ലി ഹൈക്കോടതി വിധിയെ അനുകൂലിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ വിയോജിപ്പ് അറിയിച്ചു.

സുപ്രീംകോടതിയും ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തില്‍ വരുമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി തന്നെ സ്വയം നല്‍കിയ അപ്പീലിലാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here