ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരും; സ്ഥിരീകരണം

കൊതുകു വഴി മാത്രമല്ല, ലൈംഗികബന്ധത്തിലൂടെയും ഡെങ്കിപ്പനി പകരുമെന്ന് സ്ഥിരീകരണം.
സ്‌പെയിനില്‍ ഒരു 41കാരന് ലൈംഗികബന്ധത്തിലൂടെ രോഗം പിടിപെട്ടതായാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഡെങ്കിപ്പനി ബാധിച്ച ഒരു യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് ഇയാള്‍ക്കും രോഗം ബാധിച്ചത്. സംഭവം ആദ്യത്തേതായാണ് വൈദ്യശാസ്ത്രം കണക്കാക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൊതുകുകളിലൂടെ അല്ലാതെ ഇതിന് മുന്‍പ് ഡെങ്കിപനി പടര്‍ന്നതിനെ കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ ഇല്ലായിരുന്നു. ഈഡിസ് ഈജിപ്റ്റി കൊതുകുകളാണ് ഡെങ്കിപ്പനിക്കു കാരണമാകുന്നത്.

ഇടവിട്ട് വരുന്ന പനിയും ശക്തമായ പേശീവേദനയും തലവേദനയുമാണ് പ്രധാനലക്ഷണങ്ങള്‍. മുതിര്‍ന്നവരെയും കുട്ടികളേയും ഒരു പോലെ ബാധിക്കുന്ന രോഗമാണിത്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന Dengvaxia എന്ന വാക്‌സിന്‍ 2021 ഓടെ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News