അവധി ചോദിച്ചു, അവധിക്ക് പകരം കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് ഒറ്റപ്പാലം പിലാത്തറ S.D. V.M. L. P സ്‌കൂളിലാണ് സംഭവം.

സ്‌ക്കൂളില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം അവധി വേണമെന്നാവശ്യപ്പെട്ട് എത്തിയപ്പോഴാണ് അധ്യാപികയ്ക്ക് ഈ അസഭ്യവര്‍ഷം കേള്‍ക്കേണ്ടി വന്നത്. മറ്റ് അധ്യാപകരുടെ മുന്നില്‍ വെച്ചാണ് പ്രധാനാധ്യാപകന്‍ ഉദുമാന്‍ അധ്യാപികയെ അപമാനിച്ചത്.

തെറി വിളിച്ച് അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് സഹിതം അധ്യാപിക പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഒറ്റപ്പാലം പോലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തത്.

നേരത്തെയും നിരവധി തവണ ഉദുമാന്‍ അധ്യാപികമാരോട് മോശമായി പെരുമാറിയിരുന്നു. ഇതേ തുടര്‍ന്ന് പേലീസിനും, കലക്ടര്‍ക്കു വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു.

കുട്ടികള്‍ക്ക് നല്ല പാഠം പഠിപ്പിക്കേണ്ട അധ്യാപകന്റെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News